കോട്ടയം: സംസ്ഥാന സിബിഎസ്ഇ സ്കൂൾ കായികമേള ആറു മുതൽ ഒന്പതു വരെ പാലാ സിന്തറ്റിക് ട്രാക്കിൽ നടക്കും. ലക്ഷദ്വീപിൽനിന്നുള്ള കുട്ടികളും മേളയിൽ പങ്കെടുക്കും. മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളാണു സംഘാടകർ. 210 സ്കൂളുകളിലെ 3,500 കുട്ടികൾ രജിസ്ട്രേഷൻ നടത്തി. 66 ഇനങ്ങളിൽ രണ്ടു ക്ലസ്റ്ററുകളിൽ ആയി 112 ഫൈനൽ നടക്കും. 11 വയസിൽ താഴെ, 15 വയസിൽ താഴെ, 18 വയസിൽ താഴെ എന്നീ വിഭാഗങ്ങളിൽ ആണ് - പെണ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് മേള സംഘടിപ്പിക്കുക. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. പത്രസമ്മേളനത്തിൽ ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര, എംജി യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. ജോസ് ജയിംസ്, സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് പാനിക്കാട്, കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, സ്കൂൾ പ്രിൻസിപ്പൽ സുജ കെ. ജോർജ് എന്നിവർ പങ്കെടുത്തു.
സിബിഎസ്ഇ സ്കൂൾ കായികമേള ആറു മുതൽ പാലായിൽ
12:15 AM Oct 04, 2018 | Deepika.com