നീന്തൽ, വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾ മാറ്റി
12:15 AM Oct 04, 2018 | Deepika.com
തിരുവനന്തപുരം: അഞ്ചു മുതൽ ഏഴുവരെ തൃശൂർ വിമല കോളജിലെ അക്വാട്ടിക് കോംപ്ലക്സിൽ നടത്താൻ നിശ്ചയിച്ചിരുന്ന നീന്തൽ മത്സരങ്ങളും ഏഴിന് തൃശൂർ വിവേകോദയം എച്ച്എച്ച്എസ്എസിൽ നടത്താനിരുന്ന സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് മത്സരങ്ങളും മാറ്റി വച്ചു. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിതെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.