ത​​ല​​താ​​ഴ്ത്തി യു​​ണൈ​​റ്റ​​ഡ്

01:07 AM Sep 30, 2018 | Deepika.com
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 29 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ ഏ​​റ്റ​​വും മോ​​ശം തു​​ട​​ക്ക​​വു​​മാ​​യി മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്. ലീ​​ഗി​​ലെ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് ഇ​​ന്ന​​ലെ വെ​​സ്റ്റ് ഹാം ​​യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ട്ട​​ക​​ത്തി​​ൽ 3-1ന്‍റെ നാ​​ണം​​കെ​​ട്ട തോ​​ൽ​​വി വ​​ഴ​​ങ്ങി. 2013-14 സീ​​സ​​ണി​​ൽ ഡേ​​വി​​ഡ് മോ​​യ​​സി​​ന്‍റെ കീ​​ഴി​​ൽ ആ​​ദ്യ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 10 പോ​​യി​​ന്‍റ് നേ​​ടി​​യ അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലു​​ള്ള മാ​​ഞ്ച​​സ്റ്റ​​ർ സം​​ഘ​​വും. എ​​ന്നാ​​ൽ, അ​​ന്ന് ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ഇ​​തി​​ലും മി​​ക​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു യു​​ണൈ​​റ്റ​​ഡ്. 1989-90 സീ​​സ​​ണി​​ൽ ആ​​ദ്യ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴ് പോ​​യി​​ന്‍റ് നേ​​ടി​​യ​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മോ​​ശം തു​​ട​​ക്ക​​ത്തി​​ലാ​​ണ് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്.

പോ​​ൾ പോ​​ഗ്ബ​​യെ ക്യാ​​പ്റ്റ​​ൻ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് നീ​​ക്കി​​യ മൗ​​റീ​​ഞ്ഞോ ഇ​​ന്ന​​ലെ ആ​​ഷ്‌​ലി യം​​ഗി​​നെ​​യാ​​ണ് ക്യാ​​പ്റ്റ​​ന്‍റെ ആം​​ബാ​​ൻ​​ഡ് അ​​ണി​​യി​​ച്ച​​ത്.

അ​​ഞ്ചാം മി​​നി​​റ്റി​​ൽ ഫി​​ലി​​പ്പെ ആ​​ൻ​​ഡേ​​ഴ്സ​​ണി​​ലൂ​​ടെ മു​​ന്നി​​ൽ ക​​ട​​ന്ന വെ​​സ്റ്റ് ഹാ​​മി​​ന് 43-ാം മ​​ിനി​​റ്റി​​ൽ ലി​​ൻ​​ഡെ​​ലോ​​ഫി​​ന്‍റെ സെ​​ൽ​​ഫ് ഗോ​​ൾ ലീ​​ഡ് ഉ​​യ​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ച്ചു. 71-ാം മി​​നി​​റ്റി​​ൽ കോ​​ർ​​ണ​​റി​​ൽ​​നി​​ന്ന് റാ​​ഷ്ഫോ​​ർ​​ഡ് ഒ​​രു ഗോ​​ൾ മ​​ട​​ക്കി​​യെ​​ങ്കി​​ലും 74-ാം മി​​നി​​റ്റി​​ൽ അ​​ർ​​നൊ​​ടോ​​വി​​ക്കി​​ലൂ​​ടെ വെ​​സ്റ്റ്ഹാം ജ​​യം 3-1നാ​​ക്കി.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 2-0ന് ​ബ്രി​ങ്ടോ​ണി​നെ​യും ആ​ഴ്സ​ണ​ൽ അ​തേ ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ വാ​റ്റ്ഫ​ഡി​നെ​യും ടോ​ട്ട​നം 2-0ന് ​ഹ​ഡേ​ഴ്സ്ഫീ​ൽ​ഡി​നെ​യും കീ​ഴ​ട​ക്കി. സി​റ്റി​ക്കാ​യി അ​ഗ്യൂ​റോ (65-ാം മി​നി​റ്റ്), സ്റ്റ​ർ​ലിം​ഗ് (29-ാം മി​നി​റ്റ്) എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

ബാ​ഴ്സ​യ്ക്ക് സ​മ​നി​ല

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ക​രു​ത്ത​രാ​യ ബാ​ഴ്സ​ലോ​ണ​യെ അ​ത്‌​ല​റ്റി​ക് ബി​ൽ​ബാ​വോ 1-1ന് ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. ബാ​ഴ്സ​യ്ക്കാ​യി ഹ​ഡാ​ദി​യും (84-ാം മി​നി​റ്റ്) ബി​ൽ​ബാ​വോ​യ്ക്കാ​യി ഓ​സ്ക​ർ ഡി ​മാ​ർ​കോ​സും (41-ാം മി​നി​റ്റ്) ആ​ണ് ഗോ​ൾ നേ​ടി​യ​ത്.