മെ​​സി, ഡി​​ മ​​രി​​യ, അ​​ഗ്യൂ​​റോ ഇ​​ല്ല

01:07 AM Sep 30, 2018 | Deepika.com
ബു​​വേ​​നോ​​സ് ആ​​രീ​​സ്: അ​​ടു​​ത്ത മാ​​സം ഇ​​റാ​​ക്കിനും ബ്ര​​സീ​​ലി​​നു​​മെ​​തി​​രേ​​യു​​ള്ള സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള അ​​ർ​​ജ​​ന്‍റീ​​ന ഫു​​ട്ബോ​​ൾ ടീ​​മി​​ൽ ല​​യ​​ണ​​ൽ മെ​​സി, എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ, സെ​​ർ​​ജ്യോ അ​​ഗ്വെ​​യ്റോ എ​​ന്നി​​വ​​രി​​ല്ല. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ നി​​കോ​​ളാ​​സ് ഒ​​ട്ട​​മെ​​ന്‍റി ടീ​​മി​​ൽ ഇടം നേ​​ടി​​യി​​ട്ടു​​ണ്ട്. റൊ​​മേ​​രോ, ടാ​​ന്തി​​യാ​​ഫി​​കോ, ലൊ ​​സെ​​ൽ​​സോ, ഇ​​കാ​​ർ​​ഡി, ഡൈ​​ബാ​​ല എ​​ന്നി​​വ​​രും ടീ​​മി​​ലു​​ണ്ട്. ഒ​​ക്ടോ​​ബ​​ർ 11ന് ​​ഇ​​റാ​​ഖു​​മാ​​യും 16ന് ​​ബ്ര​​സീ​​ലു​​മാ​​യു​​മാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ.

ടോ​​ട്ട​​നം ഹോ​​സ്പ​​ർ താ​​ര​​മാ​​യ ജൂ​​ലി​​യ​​ൻ ഫോ​​യ്ത്, ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് യു​​ഡി​​ന​​സി​​ന്‍റെ താ​​ര​​മാ​​യ റോ​​ഡ്രി​​ഗോ ഡി ​​പോ​​ൾ എ​​ന്നി​​വ​​ർ ആ​​ദ്യ​​മാ​​യി ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇം​​ഗ്ലണ്ടി​​ലെ​​ത്തി​​യ ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഫോ​​യ്ത് ഇ​​തു​​വ​​രെ ടോ​​ട്ട​​ന​​ത്തി​​നുവേ​​ണ്ടി പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം ഇ​​റ്റാ​​ലി​​യ​​ൻ ലീ​​ഗി​​ൽ ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്നും നാ​​ലു ഗോ​​ളു​​ക​​ൾ നേ​​ടി​​യ പ്ര​​ക​​ട​​ന​​മാ​​ണ് റോ​​ഡ്രി​​ഗോ​​യെ അ​​ർ​​ജ​​ന്‍റൈൻ ടീ​​മി​​ലെ​​ത്തി​​ച്ച​​ത്. ഇ​​വ​​ർ​​ക്കു പു​​റ​​മേ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മി​​ക​​ച്ച കു​​തി​​പ്പി​​ലു​​ള്ള വാ​​റ്റ്ഫ​​ഡ് മ​​ധ്യ​​നി​​ര​​താ​​രം റോ​​ബ​​ർ​​ട്ടോ പെ​​രേ​​ര​​യും ടീ​​മി​​ൽ ഇ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. 2015നു ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് പെ​​രേ​​ര ദേ​​ശീ​​യ ടീ​​മി​​ലെ​​ത്തു​​ന്ന​​ത്.
താ​​ത്കാ​​ലി​​ക പ​​രി​​ശീ​​ല​​ക​​ൻ സ്കൊ​​ളാ​​നി​​യു​​ടെ കീ​​ഴി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ അ​​ർ​​ജ​​ന്‍റീ​​ന ഒ​​ന്നി​​ൽ ജ​​യ​​വും മ​​റ്റൊ​​ന്നി​​ൽ സ​​മ​​നി​​ല​​യു​​ം സ്വ​​ന്ത​​മാ​​ക്കി.