ജയ്പുർ: സ്ത്രീകളുടെ പിന്തുണയില്ലാതെ രാജ്യത്തിനു പുരോഗതിയില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. സ്ത്രീകളെ അടിമകളായി കണക്കാക്കുന്ന മനോഭാവം മാറ്റി ദേവതകളെപ്പോലെ അവരെ കാണാൻ സമൂഹം തയാറാകണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ ഒട്ടും പിന്നിലല്ല. സ്ത്രീസുരക്ഷയ്ക്കു കർക്കശമായ നിയമം അനിവാര്യമാണെന്ന് പറഞ്ഞ ആർഎസ്എസ് അധ്യക്ഷൻ എന്നാൽ, സാമൂഹ്യമായ ബോധവത്കരണത്തിലൂടെയും മൂല്യാധിഷ്ഠിത സാമൂഹ്യഘടനയിലൂടെയും മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവൂ എന്നും നിരീക്ഷിച്ചു.