ന്യൂഡൽഹി: കാലാവധി പൂർത്തിയാകാതെ നിയമസഭ പിരിച്ചുവിട്ടയുടൻ സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ. ഈ സംസ്ഥാനങ്ങളിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനാവില്ല.
കാലാവധി പൂർത്തിയാകാതെ നിയമസഭ പിരിച്ചുവിട്ട തെലുങ്കാന സർക്കാരിന് വലിയ തിരിച്ചടിയാണ് ഈ ചട്ടം. ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് വോട്ട് തേടാനുള്ള അവസരം ടിആർഎസ് സർക്കാരിനു നഷ്ടമായി.