ഏ​ഷ്യ ക​പ്പ് : ഇന്ത്യ-ബം​ഗ്ലാ​ദേ​ശ് ഫൈനൽ

01:56 AM Sep 27, 2018 | Deepika.com
ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ഫൈനൽ കലാശപ്പോരാട്ടത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. സൂ​പ്പ​ര്‍ ഫോ​റി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​നെ 37 റ​ൺ​സി​ന് തകർത്താണ് ബം​ഗ്ലാ​ദേ​ശ് ഫൈനലിൽ കടന്നത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് 48.5 ഓ​വ​റി​ല്‍ 239 റ​ണ്‍​സാണ് നേടിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍റെ പോ​രാ​ട്ടം ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 202 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു.

മൂ​ന്നു വി​ക്ക​റ്റി​ന് 12 റ​ണ്‍​സു​മാ​യി പ​ത​റി​യ ബം​ഗ്ലാ​ദേ​ശി​നെ മു​ഷ്ഫി​ഖ​ര്‍ റ​ഹീം-​മു​ഹ​മ്മ​ദ് മി​ഥു​ന്‍ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ല്‍ നേ​ടി​യ 144 റ​ണ്‍​സാ​ണ് മി​ക​ച്ച നി​ല​യി​ലേ​ക്കു ന​യി​ച്ച​ത്. മി​ഥു​ന്‍ 84 പ​ന്തി​ല്‍ 60 റ​ൺ​സും റ​ഹീ​മും 116 പ​ന്തി​ല്‍ 99 റ​ൺ​സും നേ​ടി. പി​ന്നീ​ട് മ​ഹ​മൂ​ദു​ള്ള (25) ഒ​ഴി​ച്ച് ആ​ർ​ക്കും പാ​ക് ബൗ​ളിം​ഗി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല.

എ​ന്നാ​ൽ മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​നു തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ഴ​ച്ചു. അ​വ​രു​ടെ ഓ​പ്പ​ണ​റാ​യ ഫ​ഖ​ർ സ​ൽ​മാ​നെ ഒ​രു റ​ൺ​സി​ന് ന​ഷ്ട​മാ​യി. തു​ട​ർ​ന്നു ക​ള​ത്തി​ലെ​ത്തി​യ ബാ​ബ​ർ ആ​സ​മി​നും ഒ​രു റ​ൺ​സ് മാ​ത്ര​മാ​ണ് പാ​ക്കി​സ്ഥാ​നാ​യി സം​ഭാ​വ​ന ചെ​യ്യാ​ൻ സാ​ധി​ച്ച​ത്. പാ​ക്കി​സ്ഥാ​നാ​യി അ​ഞ്ച് താ​ര​ങ്ങ​ൾ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. 105 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും സ​ഹി​തം 83 റ​ൺ​സെ​ടു​ത്ത ഇ​മാം ഉ​ൾ ഹ​ഖാ​ണ് ടോ​പ്പ് സ്കോ​റ​ർ.

ബം​ഗ്ലാ​ദേ​ശി​നാ​യി മു​സ്ത​ഫീ​സ​ർ റ​ഹ്മാ​ൻ നാ​ല് വീ​ക്ക​റ്റ് വീ​ഴ്ത്തി. മെ​ഹി​ദി ഹ​സ​ൻ ര​ണ്ടും റൂ​ബ​ൽ ഹു​സൈ​നും മ​ഹ​മൂ​ദു​ള്ള​യും സൗ​മ്യ സ​ർ​ക്ക​രും ഒ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ക​ലാ​ശ​പ്പോ​ര്.