ന്യൂഡൽഹി: ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയെ അടുത്ത ചീഫ് ജസ്റ്റീസായി നിയമിക്കുന്നതിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റതാണ് ഈ നടപടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ വിമർശനം ഉന്നയിച്ച് നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതിൽ പങ്കെടുത്തതു അച്ചടക്ക വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ ആർ.പി. ലൂഥ്റയാണ് ഹർജി നൽകിയിരുന്നത്.
എന്നാൽ, ഹർജിയിലെ ആവശ്യത്തിൽ വാദം കേൾക്കാൻ മൂന്നംഗ ബെഞ്ച് തയാറായില്ല. ചീഫ് ജസ്റ്റീസിനെതിരേ മുതിർന്ന ജഡ്ജിമാർ പരസ്യ നിലപാട് എടുത്തത് ജുഡീഷറിക്കു കളങ്കമുണ്ടാക്കിയെന്നു അഭിഭാഷകൻ വാദിച്ചെങ്കിലും ആവശ്യത്തിന് അടിസ്ഥാനമില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.