ന്യൂഡൽഹി: കഴിഞ്ഞ നാലുവർഷമായി ബിജെപി അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വേട്ടയാടുകയാണെന്ന് റോബർട്ട് വധേര. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്കയുടെ ഭർത്താവാണ് വധേര. റഫാൽ അഴിമതി ഉയർന്നപ്പോൾ പ്രതിരോധിക്കുന്നതിനായി വധേരയ്ക്കെതിരേയുള്ള അഴിമതിയാരോപണം ബിജെപി ഉയർത്തിയിരുന്നു.
രാജ്യത്തെ എല്ലാ അന്വേഷണ ഏജൻസികളും കേന്ദ്രസർക്കാരിന്റെ ആജ്ഞയ്ക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞനാലു വർഷമായി ബിജെപി രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണ്. 56 ഇഞ്ചുകൊണ്ട് കരുത്തുകാട്ടുന്നതിനു പകരം റഫാൽ ഇടപാടിന്റെ സത്യം രാജ്യത്തോട് പറയണം. ബിജെപിയുടെ നുണകൾ ജനങ്ങൾക്കു മടുത്തുതുടങ്ങി- വധേര പ്രസ്താവനയിൽ പറഞ്ഞു.