ന്യൂഡൽഹി: സാന്പത്തിക, കാർഷിക, വ്യാപാര തകർച്ച, റഫാൽ വിമാന ഇടപാട് അടക്കമുള്ള അഴിമതി,പെട്രോൾ ഉൾപ്പെടെയുള്ളവയുടെ വിലക്കയറ്റം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയവയിലൂടെ ജനവിരുദ്ധമായ മോദി സർക്കാരിനെ താഴെയിറിക്കാൻ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് കോണ്ഗ്രസ്.
വിവിധ സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും ബിജെപി ഇതര പാർട്ടികളുമായി പരമാവധി വിട്ടുവീഴ്ചകളോടെ സഖ്യം ഉണ്ടാക്കാൻ എഐസിസിയിൽ ഇന്നലെ നടന്ന നേതൃയോഗം തീരുമാനിച്ചു. എ.കെ. ആന്റണി അധ്യക്ഷനായ സഖ്യ സാധ്യതാ പഠന സമിതിയുടെ യോഗത്തിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ചെന്നിത്തല ഇന്നലത്തെ യോഗത്തിനെത്തിയില്ല.