ശ്രീനഗർ: മിന്നലാക്രമണ ഹീറോ ലാൻസ് നായിക് സന്ദീപ് സിംഗ് (30)കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. 2016 സെപ്റ്റംബറിൽ പാക് അധീന കാഷ്മീരിൽ മിന്നലാക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന സന്ദീപ് നായിക് തിങ്കളാഴ്ച താംഗ്ധർ സെക്ടറിൽ നടന്ന ഏറ്റുമുട്ടലിലാണു വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിനിടെ വെടിയേറ്റ സന്ദീപ് സിംഗിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നു ഭീകരരെ വകവരുത്തിയശേഷമാണു സന്ദീപ് മരണത്തിനു കീഴടങ്ങിയത്.പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയായ സന്ദീപ് സിംഗ് 2007ലാണ് സേനയിൽ ചേർന്നത്.