ന്യൂഡൽഹി: രാജ്യത്തെ ജയിൽ പരിഷ്കരണത്തിനായി മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സുപ്രീംകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റീസ് അമിതാവ റോയി അധ്യക്ഷനായ സമിതിയെയാണ് ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചത്.
ജയിലിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പരിധിയിൽ കൂടുതൽ ആളുകളെ ജയിലിൽ അടയ്ക്കുന്നതും അടക്കമുള്ള വിഷയങ്ങൾ സമിതി പരിശോധിക്കും. രാജ്യത്തെ 1382 ജയിലുകളിലെ പ്രശ്നങ്ങൾ സമിതി പ്രതിദിനം പരിശോധിക്കണമെന്നു കോടതി സമിതിയോടു നിർദേശിച്ചു.