പനാജി: ഗോവയിലെ ബിജെപി സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎൽഎ പ്രസാദ് ഗാവോങ്കർ. ഗോവ സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ(ജിഎസ്എഫ്ഡിസി) ചെയർമാൻസ്ഥാനം ഗാവോങ്കർ ഇന്നലെ രാജിവച്ചു. മുഖ്യമന്ത്രി മനോഹർ പരീക്കർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഗോവയിലെ ഭരണം സ്തംഭനാവസ്ഥയിലാണെന്ന് ഗാവോങ്കർ പറഞ്ഞു.