+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോലിഹിനെ അഭിനന്ദിച്ച് ചൈന

ബെ​​​യ്ജിം​​​ഗ്: ചൈ​​​നാ ​​​പ​​​ക്ഷ​​​പാ​​​തി​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ബ്ദു​​​ള്ള യാ​​​മീ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്
സോലിഹിനെ അഭിനന്ദിച്ച് ചൈന
ബെ​​​യ്ജിം​​​ഗ്: ചൈ​​​നാ ​​​പ​​​ക്ഷ​​​പാ​​​തി​​​യെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ബ്ദു​​​ള്ള യാ​​​മീ​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി മാ​​​ല​​​ദ്വീ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​ബ്രാ​​​ഹിം മു​​​ഹ​​​മ്മ​​​ദ് സോ​​​ലി​​​ഹി​​​ന് ബെ​​​യ്ജിം​​​ഗി​​​ന്‍റെ അ​​​നു​​​മോ​​​ദ​​​നം.

മാ​​​ല​​​ദ്വീ​​​പു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​വും സൗ​​​ഹൃ​​​ദ​​​വും ശ​​​ക്ത​​​മാ​​​ക്കാ​​​ൻ ബെ​​​യ്ജിം​​​ഗി​​​ന് ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ഗെം​​​ഹ് ഷു​​​വാം​​​ഗ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
ചൈ​​​ന​​​യു​​​ടെ സ്വ​​​പ്നപ​​​ദ്ധ​​​തി​​​യാ​​​യ ബ​​​ൽ​​​റ്റ് ആ​​​ൻ​​​ഡ് റോ​​​ഡ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ യാ​​​മീ​​​ൻ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഒ​​​പ്പു​​​വ​​​ച്ചി​​​രു​​​ന്നു. മ​​​റ്റു നി​​​ക്ഷേ​​​പ​​​ങ്ങ​​​ളും ചൈ​​​ന ന​​​ട​​​ത്തി.

സോ​​​ലി​​​ഹി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ ചൈ​​​ന​​​യോ​​​ടു​​​ള്ള നി​​​ല​​​പാ​​​ട് എ​​​ന്താ​​​വു​​​മെ​​​ന്ന് ആ​​​ശ​​​ങ്ക​​​യു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ചൈ​​​ന ന​​​ട​​​ത്തി​​​യ വ​​​ൻ​​​നി​​​ക്ഷേ​​​പം രാ​​​ജ്യ​​​ത്തെ ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ചേ​​​ക്കാ​​​മെ​​​ന്നു ഭീ​​​തി​​​യു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വി​​​ദേ​​​ശകാ​​​ര്യ വ​​​ക്താ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന.
ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് മാ​​​ല​​​ദ്വീ​​​പി​​​ൽ ബി​​​സി​​​ന​​​സ് തു​​​ട​​​രു​​​ന്ന​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​വും പു​​​തി​​​യ സ​​​ർ​​​ക്കാ​​​രും കൈ​​​ക്കൊ​​​ള്ളു​​​ക​​​യെ​​​ന്ന് ഗെം​​​ഹ് പ്ര​​​ത്യാ​​​ശി​​​ച്ചു.