അഞ്ച് ക്യാപ്റ്റന്മാരെ വാതുവയ്്പുകാർ സമീപിച്ചു: ഐസിസി
12:27 AM Sep 26, 2018 | Deepika.com
ദുബായ്: ക്രിക്കറ്റ് ലോകത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ദേശീയ ടീം ക്യാപ്റ്റൻമാരെ വാതുവയ്്പുകാർ സമീപിച്ചതായി ഐസിസി വെളിപ്പെടുത്തി. ഐസിസിയുടെ അഴിമതിരഹിത യൂണിറ്റ് ജനറൽ മാനേജർ അലെക്സ് മാർഷൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, വാതുവയ്്പുകാർ ലക്ഷ്യംവച്ചത് ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റൻമാരെയാണ് എന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്സ് മാർഷൽ പറഞ്ഞു.