ബ്രസീലിനെതിരേ മെസി ഉണ്ടാകില്ല
12:27 AM Sep 26, 2018 | Deepika.com
ബുവേനോസ് ആരീസ്: ബ്രസീലിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ അർജന്റൈൻ നിരയിൽ സൂപ്പർ താരം ലയണൽ മെസി ഉണ്ടാകില്ല. അടുത്ത മാസം 16നാണ് ബ്രസീൽ-അർജന്റീന സൗഹൃദ പോരാട്ടം. മെസിയുണ്ടാകില്ലെന്ന് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോനിയാണ് അറിയിച്ചത്. ഒക്ടോബർ 11ന് ഖത്തറിനെതിരേ സൗദിയിൽ നടക്കുന്ന സൗഹൃദ മത്സരത്തിലും മെസി ടീമിനൊപ്പമുണ്ടാകില്ല.