കൊളംബോ: ശ്രീലങ്കൻ വനിതകൾക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യൻ വനിതകൾക്കു ജയം. 51 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സര പരന്പര ഇന്ത്യ 4-0ന് സ്വന്തമാക്കി. മൂന്നാം മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ആദ്യം ക്രീസിലെത്തിയ ഇന്ത്യ 18.3 ഓവറിൽ 156 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി ജമിമ റോഡ്രിഗസ് 31 പന്തിൽ 46ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 പന്തിൽ 63ഉം റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ ഇന്നിംഗ്സ് 17.4 ഓവറിൽ 105ന് അവസാനിച്ചു.
ഇന്ത്യൻ വനിതകൾക്കു നാലാം ജയം
12:27 AM Sep 26, 2018 | Deepika.com