നീ​ന്ത​ൽ താ​രം സ​ജ​ൻ പ്ര​കാ​ശ് കാ​യി​ക​മ​ന്ത്രിയെ സ​ന്ദ​ർ​ശി​ച്ചു

12:27 AM Sep 26, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ നീ​​​ന്ത​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​നാ​​​യി മി​​​ന്നു​​ന്ന പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ സാ​​​ജ​​​ൻ പ്ര​​​കാ​​​ശ് കാ​​​യി​​​ക​​​മ​​​ന്ത്രി ഇ.​​​പി ജ​​​യ​​​രാ​​​ജ​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. അ​​മ്മ ഷാ​​​ന്‍റി​​​മോ​​​ളോ​​​ടൊ​​​പ്പം മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. 2017 ജ​​​നു​​​വ​​​രി​​​യി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ സി​​​ഐ ആ​​യി നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ശ​​​മ്പ​​​ളം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കാ​​​യി​​​ക​​​മ​​​ന്ത്രി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.

പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ൾ​​​പ്പെ​​​ടെ ഇ​​​പ്പോ​​​ൾ വ​​​ൻ സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത വ​​​ന്ന കാ​​​ര്യം കാ​​​യി​​​ക​​​മ​​​ന്ത്രി​​​യെ ധ​​​രി​​​പ്പി​​​ച്ചു. വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ല്കി.