കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ്-2018ൽ കേരളത്തിന്റെ സ്വന്തം ടീമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുഖ്യ സ്പോൺസറായി മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബ് എത്തുന്നു. ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ക്ലബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി ഈ സീസണിലുടനീളം മൈജിയും ഉണ്ടായിരിക്കും.
ധാരണാപത്രത്തിൽ മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുൺ ത്രിപുരനേനിയും ചേർന്ന് ഒപ്പുവച്ചു. മൈജി മാർക്കറ്റിംഗ് ജനറൽ മാനേജർ സി.ആർ. അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്സൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സുമായി ഒത്തുചേരാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ടെന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ എ.കെ. ഷാജി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് മൈജി-മൈ മുഖ്യ സ്പോൺസർ
12:27 AM Sep 26, 2018 | Deepika.com