+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദാദ്രി കൊലപാതകം: കുറ്റാരോപിതൻ ലോക്സഭ തെരഞ്ഞെടുപ്പിന്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദാ​ദ്രി കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​ൻ അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ നി​ന്നും ന
ദാദ്രി കൊലപാതകം: കുറ്റാരോപിതൻ ലോക്സഭ തെരഞ്ഞെടുപ്പിന്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി​യ ദാ​ദ്രി കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റാ​രോ​പി​ത​ൻ അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ നി​ന്നും ന​വ​നി​ർ​മാ​ണ്‍ സേ​ന​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​ണ് ദാ​ദ്രി കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന രൂ​പേ​ന്ദ്ര റാ​ണ ത​യാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ മു​സ്‌ലിം വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഒ​രാ​ളെ മ​ർ​ദി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശം​ഭു​ലാ​ലി​നെ ആ​ഗ്ര​യി​ൽ മ​ത്സ​രി​ക്കാ​നും ന​വ​നി​ർ​മാ​ണ്‍ സേ​ന സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

രൂ​പേ​ന്ദ്ര റാ​ണ​യാ​ണ് ത​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ സ്ഥാ​നാ​ർ​ഥി​യെ​ന്ന് ന​വ​നി​ർ​മാ​ണ്‍ സേ​ന​യു​ടെ യു​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ജാ​നി പ്ര​തി​ക​രി​ച്ചു. ഗോ​മാ​താ​വി​നോ​ടു​ള്ള ബ​ഹു​മാ​ന​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ട​രവ​ർ​ഷം ജ​യി​ലി​ൽ ക​ഴി​ഞ്ഞ​യാ​ളാ​ണ് രൂ​പേ​ന്ദ്ര കു​മാ​റെ​ന്നും അ​മി​ത് പ​റ​യു​ന്നു. ഗോ​സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രെ പോ​ലെ​യ​ല്ല. മ​റി​ച്ച് അ​ത് സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ച​യാ​ളാ​ണ് റാ​ണ എ​ന്നും ന​വ​നി​ർ​മാ​ണ്‍ സേ​ന​യു​ടെ മേ​ധാ​വി പ​റ​യു​ന്നു. ദാ​ദ്രി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മു​ഹ​മ്മ​ദ് ആഖ്‌ലാ​ഖി​ന്‍റെ ഗ്രാ​മ​മാ​യ ബി​സാ​ദ​യി​ൽ വെ​ച്ച് രൂ​പേ​ന്ദ്ര റാ​ണ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ന​വ​നി​ർ​മാ​ണ്‍ സേ​ന​യു​ടെ പ​രി​പാ​ടി.