വിജയവാഡ: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ആരോപണങ്ങൾ ശരിയെന്നു തെളിയിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ആരോപണങ്ങൾ സംബന്ധിച്ച് സംയുക്ത പാർലമെന്റി സമിതി(ജെപിസി) അന്വേഷണം നടത്തുന്നതിൽ കേന്ദ്ര സർക്കാർ ശങ്കിക്കുന്നതെന്ന് എന്തിനെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
യുപിഎ ഭരണകാലത്ത് അന്നത്തെ പ്രതിപക്ഷമായ ബിജെപി ഉയർത്തിയ ആരോപണങ്ങളിലെല്ലാം ജെപിസി അന്വേഷണമുണ്ടായിരുന്നു. ജെപിസി രൂപവത്കരിച്ചാൽ അതിന്റെ ചെയർമാനെ നിയമിക്കുന്നതു കേന്ദ്ര സർക്കാരാണ്. പിന്നെയെന്തിനാണ് ജെപിസി അന്വേഷണത്തെ ഭയപ്പെടുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും ജെപിസി അന്വേഷണം ആവശ്യപ്പെടുന്നുണ്ട്-ഉമ്മൻ ചാണ്ടി പറഞ്ഞു.