ന്യൂയോർക്ക്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി വൈകില്ലെന്നു യുഎസ് പ്രസിഡന്റ് ട്രംപ്. ഇന്നലെ യുഎന്നിൽ റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ആണവനിരായുധീകരണത്തിനു തയാറാണെന്നു സിംഗപ്പൂരിൽ നടന്ന ആദ്യ ഉച്ചകോടിയിൽ കിം പറഞ്ഞിരുന്നു. രണ്ടാമതൊരു ഉച്ചകോടികൂടി വേണമെന്നാവശ്യപ്പെട്ടതു കിമ്മാണ്. രണ്ടാം ഉച്ചകോടിയുടെ പരിപാടികൾ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ തയാറാക്കി വരികയാണെന്നു ട്രംപ് പറഞ്ഞു. ജനറൽ അസംബ്ളിയിൽ സംബന്ധിക്കുന്നതിന് യുഎന്നിലെത്തിയ ട്രംപ് നിരവധി വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.