ഗാന്ധിനഗർ: കള്ളനെന്നാരോപിച്ച് അന്പതുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ബനാസ്കന്ദ ജില്ലയിൽ ശനിയാഴ്ച രാത്രിയാണു സംഭവം.
അമ്രത് പ്രജാപതി എന്നയാളുടെ വീട്ടിൽ രാത്രി കയറിയ വ്യക്തിയാണു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ടു. നാട്ടുകാരുടെ നിരന്തര മർദനത്തിൽ ബോധരഹിതനായി. പോലീസെത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിനു കേസെടുത്ത് ആറു പേരെ അറസ്റ്റ് ചെയ്തു. അന്പതോളം പേർ സംഭവത്തിൽ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു. ശേഷിക്കുന്നവരെ പിടികൂടാൻ ശ്രമിക്കുന്നു.