പയ്യന്നൂര്‍: ദേശീയപാതയില്‍ വെള്ളൂരിനടുത്ത് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന് മരിച്ചു. തൃശൂര്‍ സ്വദേശി പൊന്നപ്പന്റെ മകനും പഴയങ്ങാടിയിൽ താമസക്കാരനുമായ പി.പി.ലാല്ജിത്താണു (45) മരിച്ചത്.
അപകടത്തില്‍ ബസ് യാത്രക്കാരായ എട്ടു പേര്‍ക്ക് പരിക്കേറ്റു. ചെറുവത്തൂരിലെ ഒ.സുമ (43), കെ. മൈമുന (42), ചെറുപുഴയിലെ അന്നക്കുട്ടി ജോസഫ് (66), ഒ.നിമ്മി (27), കാങ്കോലിലെ കെ.രതീഷ് (33), പിലിക്കോട്ടെ കെ.പി.മുരളീധരന് (57), കണ്ടോത്തെ ബീന ഗോപി (43), കണ്ടക്ടര്‍ വിമല്‍കുമാര്‍ (37)എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ വെള്ളൂര്‍ പോസ്റ്റ് ഓഫീസ് ബസ്സ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തേക്കു വരികയായിരുന്ന ആള്‍ട്ടോ കാറും കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലാൽജിത്തിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍. തൃശൂര്‍ സ്വദേശിയായ ലാല്‍ജിത്ത് 20 വര്‍ഷമായി പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു മുന്‍വശത്താണു താമസം. എരിപുരം ഗ്യാസ് ഗോഡൗണിനു സമീപം ഫര്‍ണിച്ചര്‍ കട നടത്തിവരികയായിരുന്നു. മാടായിയിലെ സന്ധ്യയാണു ഭാര്യ. അഞ്ജലി, അഞ്ജിത എന്നിവർ മക്കളാണ്.