ലണ്ടന്‍: തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കുശേഷം ടോട്ടനം വീണ്ടും വിജയവഴിയില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം 2-1ന് ബ്രൈറ്റനെ തോല്പിച്ചു. ഹാരി കെയ്ന്‍ (42-ാം മിനിറ്റ്-പെനല്‍റ്റി), എറിക് ലാമെല (76-ാം മിനിറ്റ്) എന്നിവരാണ് ഗോള്‍ നേടിയത്. ബ്രൈറ്റനുവേണ്ടി 90+3-ാം മിനിറ്റില്‍ ആന്റണി നോകാര്ട് ഒരു ഗോള്‍ മടക്കി.
തുടർച്ചയായ അഞ്ച് ജയത്തിനുശേഷം ചെൽസി സമനില വഴങ്ങി. വെസ്റ്റ് ഹാം യുണൈറ്റഡാണ് ചെൽസിയെ ഗോൾ രഹിത സമനിലയിൽ കുടുക്കിയത്. ഇതോടെ പോയിന്റ് നിലയിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരും. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയവുമായി ലിവർപൂളിന് 18 പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ടോട്ടനത്തിനു ജയം; സമനിലയിൽ കുടുങ്ങി ചെൽസി
12:10 AM Sep 24, 2018 | Deepika.com