സിഡ്നി: പന്ത് ചുരണ്ടലിനെത്തുടർന്ന് വിലക്ക് നേരിട്ട ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. ക്ലബ് ക്രിക്കറ്റിലാണ് ഇരുവരും കളത്തിലിറങ്ങിയത്.
വാർണർ 155 റണ്‍സ് എടുത്ത് പുറത്താകാതെനിന്നപ്പോൾ സ്റ്റീവ് സ്മിത്ത് അർധ സെഞ്ചുറി നേടി. 98 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ വാർണർ രണ്ട് സിക്സും 13 ഫോറും നേടിയാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഇരുവർക്കും ഒരു വർഷത്തേക്ക് ക്രിക്കറ്റിൽനിന്ന് സിഎ (ക്രിക്കറ്റ് ഓസ്ട്രേലിയ) വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വാർണർ, സ്മിത്ത് കളത്തിൽ
12:10 AM Sep 24, 2018 | Deepika.com