ബ​യേ​ണിനു നാലാം വിജ​യം

12:10 AM Sep 24, 2018 | Deepika.com
മ്യൂ​ണി​ക്: ബു​ണ്ട​സ് ലി​ഗ​യി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നു തു​ട​ര്‍ച്ച​യാ​യ നാ​ലാം ജ​യം. നാ​ലു ക​ളി​യി​ല്‍ നാ​ലി​ലും ജ​യി​ച്ച നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ബ​യേ​ണ്‍ 2-0നാ​ണ് ഷാ​ല്‍കെ​യെ തോ​ല്‍പ്പി​ച്ച​ത്. ഹാ​മി​ഷ് റോ​ഡ്രി​ഗ​സ് (എട്ടാം മിനിറ്റ്), റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (64-ാം മിനിറ്റ്- പെ​ന​ല്‍റ്റി) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ഒ​രു ജ​യം പോ​ലു​മി​ല്ലാ​ത്ത ഷാ​ല്‍കെ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.