ലാഹോർ: ഇന്ത്യയോട് സൗഹൃദ ബന്ധത്തിനുള്ള പാക്കിസ്ഥാന്റെ വാഗ്ദാനത്തെ ബലഹീനതയായി കാണരുതെന്നും ഇന്ത്യ അധികാരമനോഭാവം വെടിഞ്ഞ് സമാധാനപരമായ ചർച്ചയ്ക്ക് തയാറാകണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനെ ഭയപ്പെടുത്താനാവില്ല. ആക്രമണോത്സുകതയെയും ശത്രുതാമനോഭാവത്തെയും പാക്കിസ്ഥാൻ സഹിക്കില്ല. ഏതെങ്കിലും ലോകശക്തികളെ സമ്മർദത്തിലാക്കാൻ പാക്കിസ്ഥാനില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ന്യൂയോർക്കിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയ ഇന്ത്യയുടെ നടപടി അനീതിയാണ്. പാക്കിസ്ഥാന്റെ സൗഹൃദബന്ധ വാഗ്ദാനത്തിനു ന്യൂഡൽഹിയിൽനിന്നുള്ള മറുപടിയിൽ നിരാശനാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. ഉൾക്കാഴ്ചയില്ലാത്ത ചെറിയ മനുഷ്യർ വലിയ ഓഫീസുകളിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു.
ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ഈ മാസം ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടെ, ജമ്മു കാഷ്മീരിൽ മൂന്നു പോലീസുകാരെ തീവ്രവാദികൾ കൊലപ്പെടുത്തി. കാഷ്മീരിൽ സൈന്യം കൊലപ്പെടുത്തിയ തീവ്രവാദി ബുർഹൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കി. ഇതേത്തുടർന്ന് കൂടിക്കാഴ്ച റദ്ദാക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.