മെൽബൺ: ബോളിവുഡ് നടി ശില്പ ഷെട്ടിക്കു നേരേ ഓസ്ട്രേലിയൻ വിമാനത്താവളത്തിൽ വംശീയാധിക്ഷേപം. യാത്രക്കാരുടെ തൊലിയുടെ നിറം അനുസരിച്ച് അവരോട് പെരുമാറരുതെന്നുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശില്പ ഷെട്ടി വിവരം അറിയിച്ചത്.
സിഡ്നിയിൽനിന്നു മെൽബണിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിക്ക് അധിക്ഷേപം ഏറ്റത്. ശില്പ ഷെട്ടി കൊണ്ടുവന്ന ബാഗിൽ ഒരെണ്ണത്തിനു വലുപ്പം കൂടുതലാണെന്നു പറഞ്ഞ് ഓസ്ട്രേലിയൻഎയർലൈൻ ജീവനക്കാരി ബാഗ് പരിശോധിപ്പിച്ചെന്നും വംശീയാധിക്ഷേപമാണ് താൻ നേരിട്ടതെന്നും താരം ഇൻസ്റ്റഗ്രാമിൽ ബാഗിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തു.