+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയതന്ത്ര പ്രതിസന്ധി: ഇമ്രാനെ വിമർശിച്ച് പാക് പ്രതിപക്ഷം

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്
നയതന്ത്ര പ്രതിസന്ധി: ഇമ്രാനെ വിമർശിച്ച് പാക് പ്രതിപക്ഷം
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: കാ​​​ഷ്മീ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട​​​ത് ഇ​​​മ്രാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തി​​​ടു​​​ക്ക​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളാ​​​യ പി​​​എം​​​എ​​​ൽ-​​​എ​​​ന്നും പി​​​പി​​​പിയും ആ​​​രോ​​​പി​​​ച്ചു. വേ​​​ണ്ട​​​ത്ര ഗൃ​​​ഹ​​​പാ​​​ഠം ചെ​​​യ്യാ​​​തെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഒ​​​രു​​​മി​​​ച്ചി​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​മാ​​​ണു പാ​​​ളി​​​യ​​​തെ​​ന്ന് അ​​വർ കു​​റ്റ​​പ്പെ​​ടു​​ത്തി.

ഈ ​​​മാ​​​സം ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നായിരുന്നു തീ രുമാനം. ജ​​​മ്മുകാ​​​ഷ്മീ​​​രി​​​ൽ മൂ​​​ന്നു പോ​​​ലീ​​​സു​​​കാ​​​രെ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തിലും കാ​​​ഷ്മീ​​​രി​​​ൽ സൈ​​​ന്യം വധിച്ച തീ​​​വ്ര​​​വാ​​​ദി ബു​​​ർ​​​ഹ​​​ൻ വാ​​​നി​​​യെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ച്ച് പാക്കിസ്ഥാൻ പോ​​​സ്റ്റ​​​ൽ സ്റ്റാ​​മ്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​തിലും പ്രതിഷേധിച്ച് ഇന്ത്യ പിന്മാറുകയായിരുന്നു.