ഇരിങ്ങാലക്കുട: മുപ്പത്തഞ്ചാമത് ഡോണ്‍ ബോസ്കോ ട്രോഫി ഓൾ കേരള ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മുട്ടം ഷന്താൾ ജ്യോതിയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവറും ജേതാക്കളായി.
ആണ്‍കുട്ടികളുടെ സെമിയിൽ ഷന്താൾ ജ്യോതി ചന്ദനക്കാംപാറ ചെറുപുഷ്പ എച്ച്എസ്എസിനെയാണ് ഫൈനലിൽ കീഴടക്കിയത്. 62-57നായിരുന്നു ഷന്താൾ ജ്യോതിയുടെ വിജയം. പെണ്‍കുട്ടികളുടെ ഫൈനലിൽ ലിറ്റിൽ ഫ്ളവർ, കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസിനെയാണ് കിരീട പോരാട്ടത്തിൽ മറികടന്നത്. സ്കോർ: 62-35.
ഷന്താളിനും ലിറ്റിൽ ഫ്ളവറിനും കിരീടം
12:30 AM Sep 23, 2018 | Deepika.com