ഇന്ത്യൻ വനിതകൾക്ക് ജയം
11:59 PM Sep 22, 2018 | Deepika.com
കൊളംബോ: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയം നേടിയത്. ഇതോടെ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 132 റണ്‍സ് നേടി ജയത്തിലെത്തി. ഇന്ത്യക്കായി ജെമിമ റോഡ്രിഗസ് 40 പന്തിൽ 57 റണ്‍സ് എടുത്ത് വിജയശിൽപിയായി. കർമൻപ്രീത് കൗർ 19 പന്തിൽ 24 റണ്‍സ് നേടി.