ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും മികച്ച ജയം. എന്നാല്‍, മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വൂള്‍വര്‍ഹാംടണ്‍ സമനിലയില്‍ കുരുക്കി.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലു ഗോളിന് കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തു. റിയാദ് മെഹ്റസ് (67, 89 മിനിറ്റുകൾ) ഇരട്ട ഗോള്‍ നേടി. സെര്‍ജിയോ അഗ്വേറോ (32-ാം മിനിറ്റ്), ബെര്‍ണാര്‍ഡോ സില്‍വ (35-ാം മിനിറ്റ്), ഇല്‍കി ഗുണ്ടോഗന് (44-ാം മിനിറ്റ്) എന്നിവരാണ് മറ്റ് സ്കോര്‍മാര്‍. ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളിന് സതാംപ്ടണെ പരാജയപ്പെടുത്തി.
വെസ്ലി ഹോഡറ്റിലൂടെ 10-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നിലെത്തി. ജോയല്‍ മാറ്റിപ് (21 -ാം മിനിറ്റ്), മുഹമ്മദ് സല (45+3-ാം മിനിറ്റ്) എന്നിവരാണ് മറ്റു സ്കോര്‍മാര്‍. ആദ്യ ആറു മത്സരവും ജയിച്ച് 18 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെത്തി. സ്വന്തം ഗ്രൗണ്ടില്‍ ഫ്രെഡിലൂടെ 18-ാം മിനിറ്റില്‍ മുന്നിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വൂള്‍വര്‍ഹാംടണ്‍ ജോവോ മൗടിഞ്ഞോയുടെ (53-ാം മിനിറ്റ്) ഗോളില്‍ സമനില പിടിച്ചു.
ലിവർപൂൾ, സിറ്റി ജയിച്ചു; യുണൈറ്റഡിനു സമനില
11:59 PM Sep 22, 2018 | Deepika.com