ഷിക്കാഗോ: റോജര്‍ ഫെഡറര്‍-നൊവാക് ജോക്കോവിച്ച് സഖ്യത്തിന്റെ അരങ്ങേറ്റ ഡബിള്‍സ് മത്സരം തോല്‍വിയില്‍ കലാശിച്ചു. കെവിന് ആന്ഡേഴ്സണ്-ജാക് സോക് സഖ്യമാണ് ഫെഡറര്‍-ജോക്കോവിച്ച് കൂട്ടുകെട്ടിനെ തകര്‍ത്തത്. ഇവര്‍ പരാജയപ്പെട്ടെങ്കിലും ടീം യൂറോപ്പ് 3-1ന് ടീം വേള്ഡിനെതിരേ ലീഡ് ചെയ്യുകയാണ്.
ലേവര്‍ കപ്പിന്റെ ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ ടീം യൂറോപ്പിന്റെ ഗ്രിഗര്‍ ദിമിത്രോവ്, ഡേവിഡ് ഗോഫിന്, കെയ്ല്‍ എഡ്മണ്ട് എന്നിവര്‍ സിംഗിള്‍സില്‍ ജയിച്ചിരുന്നു. ആദ്യ ദിവസത്തെ അവസാന ഇനമായിരുന്നു ഡബിള്‍സ്. ടൈ ബ്രേക്കറിലൂടെയാണ് ടീം വേള്‍ഡിന്റെ സോകും ആന്‍ഡേഴ്സണും ഫെഡറര്‍-ജോക്കോവിച്ച് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചത്. 6-7, 6-3, 10-6 നായിരുന്നു തോല്‍വി.
ഓരോ സെറ്റ് വീതം നേടിയാല്‍ ടൈബ്രേക്കറില്‍ 10 പോയിന്റ് നേടുന്നവര്‍ ജയിക്കും.
ഫെഡറര്‍-ജോക്കോവിച്ച് സഖ്യം തോറ്റു
11:59 PM Sep 22, 2018 | Deepika.com