കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ എട്ടു കുട്ടികൾ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. പോലീസ് സ്റ്റേഷനു സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. എല്ലാവരും ആറിനും 12നും ഇടയിൽ പ്രായമുള്ളവരാണ്. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് ആരോപിച്ചു.