റുപോഹി: ആസാമിൽ കുളത്തിലേക്കു പൊട്ടിവീണ 11 കെവി ലൈനിൽനിന്നു ഷോക്കേറ്റ് ആറു പേർ മരിച്ചു. ഇതിൽ പത്തുവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. എട്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു. ആസാം വൈദ്യുതി വിതരണ കന്പനിയുടെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഉത്തർ ഖട്ടൂൽ ഗ്രാമത്തിൽ വൈദ്യുതിലൈൻ കുളത്തിലേക്കു പൊട്ടിവീണു കിടക്കുന്ന കാര്യം ഇന്നലെ രാവിലെ അഞ്ചോടെ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ലൈനിൽ വൈദ്യുതിയില്ലെന്നായിരുന്നു അധികൃതരുടെ വാദം. തുടർന്ന് ഏതാനും പേർ കുളത്തിൽ മീൻ പിടിക്കാനിറങ്ങി. രാവിലെ എട്ടുമണിയോടെ പൊട്ടിവീണു കിടന്ന ലൈനിൽ വൈദ്യുതി പ്രവഹിച്ചു. ഇതാണ് ആറു പേരുടെ മരണത്തിനിടയാക്കിയത്.