ഹാനോയി: വിയറ്റ്നാം പ്രസിഡന്റ് ട്രാൻ ഡായി ക്വാംഗ്(61) അന്തരിച്ചു. അത്യപൂർവമായ വൈറസ് രോഗബാധയെത്തുടർന്ന് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആറു തവണ ജപ്പാനിൽ ചികിത്സിച്ചു. വ്യാഴാഴ്ച ഹാനോയിയിലെ മിലിറ്ററി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില പെട്ടെന്നു മോശമാകുകയായിരുന്നു.
നാലുനക്ഷത്ര ജനറലായ ക്വാംഗ് നാലുദശകം പൊതു സുരക്ഷാവകുപ്പ് മേധാവിയായി പ്രവർത്തിച്ചശേഷം 2016ലാണ് പ്രസിഡന്റു പദം ഏറ്റെടുത്തത്. ബുധനാഴ്ച പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ക്വാംഗ് ചൈനീസ് പ്രതിനിധിസംഘവുമായി കൂടിക്കാഴ്ചയും നടത്തി. ഇതായിരുന്നു അദ്ദേഹം പങ്കെടുത്ത അവസാനത്തെ ഔദ്യോഗിക ചടങ്ങ്.
അടുത്ത മാസം നാഷണൽ അസംബ്ളി ചേർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.