ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണലിനും ചെല്‍സിക്കും ജയം. ആഴ്സണല്‍ 4-2ന് വോഴ്സ്കല പോള്ടാവയെ തകര്‍ത്തു. ഇരട്ട ഗോളുമായി പിയറി എമിറെക് ഔബമെയാംഗ് (32, 56), ഡാനി വെല്‍ബാക് (48-ാം മിനിറ്റ്), മെസ്യൂട്ട് ഓസില്‍ (74-ാം മിനിറ്റ്) എന്നിവരാണ് ആഴ്ണലിനായി ഗോള്‍ നേടിയത്. വോഴ്സകലയ്ക്കായി ബ്ലയര്‍ അള്സ്റ്റണ് (76-ാം മിനിറ്റ്), വെചെസ്ലാവ് ഷാര്‍പര്‍ (90+4-ാം മിനിറ്റ്) എന്നിവര്‍ ഗോള്‍ നേടി.
വില്യന്റെ ഗോളില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് ഗ്രീക്ക് ക്ലബ് പിഎഒകെ സലോനികയെ തോല്‍പ്പിച്ചു. ഏഴാം മിനിറ്റിലായിരുന്നു വില്യന്റെ ഗോള്‍.
സെവിയ്യ 5-1ന് സ്റ്റാര്‍ഡേര്‍ഡ് ലീഗിനെയും ഡൈനാമോ സാഗ്രെബ് 4-1ന് ഫെനര്ബാഷെയെയും എസി മിലാന് 1-0ന് ഡ്യൂഡ് ലങ്കെയെയും തോല്‍പ്പിച്ചു.
ആഴ്സണൽ, ചെല്‍സി ജയിച്ചു
12:06 AM Sep 22, 2018 | Deepika.com