ഇരിങ്ങാലക്കുട: മുപ്പത്തഞ്ചാമത് ഡോണ്‍ ബോസ്കോ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോട്ടയം മൗണ്ട് കാർമൽ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ. കോട്ടയം ഗിരിദീപം ബഥനി സ്കൂളിനെ കീഴടക്കിയാണ് മൗണ്ട് കാർമൽ ഫൈനലിൽ എത്തിയത്. 80-68നായിരുന്നു മൗണ്ട് കാർമലിന്റെ ജയം. ചന്ദനക്കാംപാറ ചെറുപുഷ്പ എച്ച്എസ്എസ് - കൊരട്ടി ലിറ്റിൽ ഫ്ളവർ സെമി ജേതാക്കളാണ് ഫൈനലിൽ മൗണ്ട് കാർമലിന്റെ എതിരാളികൾ.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മുട്ടം ഷന്താൾ ജ്യോതി, കോട്ടയം ഗിരിദീപം ബഥനി, കളമശേരി രാജഗിരി, കൊരട്ടി ലിറ്റിൽ ഫ്ളവർ എന്നിവ സെമിയിൽ പ്രവേശിച്ചു.
മൗണ്ട് കാർമൽ ഫൈനലിൽ
12:06 AM Sep 22, 2018 | Deepika.com