ഷിക്കാഗോ: റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും 46 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഫെഡറര്‍ 22-24ന് ജോക്കോവിച്ചിനു പിന്നിലാണ്. ഇരുവരും ഒരേ സൈഡില്‍ ആദ്യമായി കളിക്കുന്നത് ടെന്നീസ് ആരാധകര്‍ക്ക് മനോഹരമായ കാഴ്ചയാണ്. ഇത് സംഭവിച്ചു. ലോവര്‍ കപ്പിന്റെ രണ്ടാം പതിപ്പിലാണ് ഇതു സംഭവിച്ചത്. ഇരുവരും ടീം യൂറോപ്പിനുവേണ്ടിയാണ് ഒരുമിച്ചത്. ലേവര്‍ കപ്പില്‍ ടീം യൂറോപ്പും ടീം വേള്‍ഡും തമ്മിലുള്ള പോരാട്ടമാണ്. ജാക് സോക്കും കെവിന് ആന്‍ഡേഴ്സണുമാണ് ഫെഡറര്‍-ജോക്കോവിച്ചിന്റെ എതിരാളികള്‍.
ഞങ്ങള്‍ രണ്ടുപേരും നിരവധി മികച്ച സിംഗിള്‍സ് പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു. ഇത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പ്രത്യേകതയുള്ളതായിരിക്കുമെന്നും ഫെഡറര്‍ പറഞ്ഞു.
പരിക്കിനെത്തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാലും ലോക നാലാം നമ്പര്‍ യുവന് മാര്ട്ടിന് ഡെല്‍ പൊട്രോയും ടൂര്‍ണമെന്റില്‍നിന്ന് പിന്മാറി. റാങ്കിംഗില്‍ ആദ്യ പത്തിലുള്ള ആറു പേര് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
ഫെഡറര്‍-ജോക്കോവിച്ച് സഖ്യം
12:06 AM Sep 22, 2018 | Deepika.com