ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിൽ.
എതിരാളികളുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ചായിരുന്നു ഇരുവരും അവസാന എട്ടിലേക്ക് മുന്നേറിയത്. തായ്ലൻഡിന്റെ സുപന്യ അവിഹിങ്സനോണിനെതിരേ 21-12, 15-21, 24-22നായിരുന്നു ശ്രീകാന്തിന്റെ ജയം. തായ് താരമായ ബുസനൻ ഒങ്ബംറങ്ഹനെയാണ് സിന്ധു കീഴടക്കിയത്. സ്കോർ: 21-23, 21-13, 21-18.
പൊരുതിക്കയറി സിന്ധു, ശ്രീകാന്ത്
12:11 AM Sep 21, 2018 | Deepika.com