സൂറിച്ച്: ഫിഫ ലോക റാങ്കിംഗിൽ ലോകകപ്പ് ഫുട്ബോൾ മൂന്നാം സ്ഥാനക്കാരായ ബെൽജിയം ഒന്നാമത്. 2015നുശേഷം ആദ്യമായാണ് റോബർട്ടോ മാർട്ടിനസിന്റെ സംഘം ഒന്നാം റാങ്കിൽ എത്തുന്നത്.
ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബെൽജിയം. എന്നാൽ, തത്വത്തിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകൾക്കും 1729 പോയിന്റ് വീതമാണെങ്കിലും ബെൽജിയത്തിന് 1729.25ഉം ഫ്രാൻസിന് 1729.12ഉം ആണുള്ളത്. ബ്രസീൽ ആണ് മൂന്നാം സ്ഥാനത്ത്. ക്രൊയേഷ്യ നാലിൽ തുടർന്നപ്പോൾ ഉറുഗ്വെ അഞ്ചിലാണ്.
ബെൽജിയം ഒന്നാം റാങ്കിൽ
12:11 AM Sep 21, 2018 | Deepika.com