പനാജി: ഗോവ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ. മന്ത്രിസഭ രൂപവത്കരിക്കാൻ എണ്ണം തികയാത്ത കോൺഗ്രസ് ഗാലറിയിലിരുന്നാണ് ആരോപണമുന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
40 അംഗ നിയമസഭയിൽ 16 അംഗങ്ങളാണു കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രി പരീക്കർ ആശുപത്രിയിലായതിനു പിന്നാലെ തങ്ങൾക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണു കോൺഗ്രസ് അവകാശപ്പെടുന്നത്.
40 അംഗ നിയമസഭയിൽ 16 അംഗങ്ങളാണു കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രി പരീക്കർ ആശുപത്രിയിലായതിനു പിന്നാലെ തങ്ങൾക്ക് 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണു കോൺഗ്രസ് അവകാശപ്പെടുന്നത്.