ന്യൂഡൽഹി: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലെ ഒന്നാം കൗണ്‍സിലറായി സ്ലോവേനിയക്കാരനായ മോണ്‍. മിജ ലെസ്കോവർ ചുമതലേയറ്റു. പുതിയ ഫസ്റ്റ് കൗണ്‍സിലറിനെ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ സ്വീകരിച്ചു.
ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാൻ എംബസിയിലെ നിലവിലുള്ള കൗണ്‍സിലർ മോണ്‍. ജാവിയർ ഡി. ഫെർണാണ്ടസും ഒന്നാം സെക്രട്ടറി മോണ്‍. പാട്രിക് സോ സെ ഹാനും വത്തിക്കാൻ എംബസി ചാപ്പലിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ സിബിസിഐ ആസ്ഥാനത്തെത്തിയ നുണ്‍ഷ്യോയ്ക്കും സഹപ്രവർത്തകർക്കും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജെർവിസ് ഡിസൂസയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പ്രളയദുരന്തത്തിൽ തകർന്ന കേരളത്തിൽ കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിശദീകരിച്ചു.