കോയന്പത്തൂർ: അമിത മദ്യപാനത്തെ തുടർന്ന് കോളജ് വിദ്യാർഥി മരിച്ചു. സൂലൂർ സ്വദേശി സഞ്ജയ് കുമാർ (21) ആണ് മരിച്ചത്. രണ്ടുദിവസംമുന്പ് വെള്ളക്കിണറിലുള്ള ബന്ധുവീട്ടിലേക്കുപോയ സഞ്ജയ്കുമാർ തിരിച്ചെത്താത്തതിനെ തുടർന്നു വീട്ടുകാർ ബന്ധുവീട്ടിലെത്തി അന്വേഷിച്ചപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. അമിത മദ്യപാനമാണു മരണകാരണമെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി.