ന്യൂഡൽഹി: അണുശക്തി കമ്മീഷൻ ചെയർമാനും അണുശക്തി വകുപ്പ് സെക്രട്ടറിയുമായി പ്രശസ്ത ആണവ ശാസ്ത്രജ്ഞൻ കമലേശ് നീലകണ്ഠ (കെ.എൻ) വ്യാസിനെ നിയമിച്ചു. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ഡയറക്ടറാണ് ഇപ്പോൾ. ശേഖർ ബസു ഇന്നലെ റിട്ടയർ ചെയ്ത ഒഴിവിലേക്കാണു നിയമനം. രണ്ടുതവണ കാലാവധി നീട്ടിക്കിട്ടിയ ശേഷമാണു ബസു വിരമിച്ചത്. വ്യാസിനു 2021 മാർച്ച് വരെ കാലാവധിയുണ്ട്.