വാഷിംഗ്ടൺ ഡിസി: വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ നാലു പുതിയ വിഭാഗങ്ങളായി തിരിക്കാമെന്ന് ശാസ്ത്രീയ പഠനം. ശരാശരി(ആവറേജ്), മിതഭാഷി(റിസേർവ്ഡ്), സ്വാർ ഥമതികൾ (സെൽഫ് സെന്റേർഡ്), മാതൃകാ വ്യക്തിത്വം(റോൾ മോഡൽ) എന്നിവയാണവ. യുഎസിലെ നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റിയാണ് ലോകത്തെന്പാടുമുള്ള 15 ലക്ഷം പേരെ പഠനവിധേയമാക്കി ഈ നിഗമത്തിലെത്തിയത്.
ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തിയ പഠനം പത്തു വർഷം നീണ്ടു. 44 മുതൽ 300 വരെ ചോദ്യങ്ങളാണ് പഠനത്തിൽ പങ്കെടുത്തവർക്കു നല്കിയത്. ഉത്തരങ്ങൾ കംപ്യൂട്ടറിന്റെ സഹായത്തോടെ വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്. വൈകാരികത, ബഹിർമുഖത്വം, തുറന്ന മനസ്ഥിതി, യോജിപ്പിനുള്ള മനസ്ഥിതി, സത്യസന്ധത എന്നീ അഞ്ച് സ്വഭാവ സവിശേഷതകളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിലാണ് നാലുതരം പുതിയ വ്യക്തിത്വമാതൃകകൾ കണ്ടെത്തിയത്.
സാധാരണ മനുഷ്യർ ശരാശരി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വൈകാരികതയും ബഹിർമുഖത്വവും ഇവർക്ക് കൂടുതലാണ്. മിതഭാഷികൾ വൈകാരികസ്ഥിരത കൂടുതലുള്ളവരാണ്. തുറന്ന മനസ്ഥിതിയും ബഹിർമുഖത്വവും കുറവാണ്.
മാതൃകാവ്യക്തിത്വങ്ങൾക്ക് വൈകാരിക സ്വഭാവങ്ങൾ കുറവാണെങ്കിലും മറ്റെല്ലാം കൂടുതലാണ്. പുതിയ ആശയങ്ങളെ സ്വീകരിക്കുന്നു. മറ്റുള്ളവർ ഇവരെ ആശ്രയിക്കുന്നു.
സ്വാർഥമതികൾക്ക് ബഹിർമുഖത്വ സ്വഭാവം വളരെ കൂടുതലാണ്. സത്യസന്ധത കുറവാണ്.