ക്വാലാലന്പൂർ: വിഷാംശം കലർന്ന മദ്യം സേവിച്ചതിനെത്തുടർന്നു മലേഷ്യയിൽ 21 പേർക്കു ജീവഹാനി. ഡസൻ കണക്കിനാളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മെതനോൾ കലർന്ന മദ്യം ഉപയോഗിച്ചവർക്കാണ് അപകടം സംഭവിച്ചത്. വീര്യംകൂടിയ നാടൻ മദ്യം നിർമിക്കാനാണിത് ഉപയോഗിക്കുന്നത്.