സ​​ഹീ​​റി​​ന്‍റെ പാ​​ത​​യി​​ൽ ഖ​​ലീ​​ലും

10:47 PM Sep 19, 2018 | Deepika.com
ദു​​ബാ​​യ്: രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ലെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ​​ത്ത​​ന്നെ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച് ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് ഇ​​ന്ത്യ​​യെ ജയത്തിലേക്ക് കൈപിടിച്ചു.

ഹോങ്കോംഗിനെതിരായ ഏഷ്യ കപ്പ് ക്രിക്കറ്റിൽ 10 ഓ​​വ​​റി​​ൽ 48 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ഖ​​ലീ​​ൽ വീ​​ഴ്ത്തി. ഇ​​തോ​​ടെ അ​​ര​​ങ്ങേ​​റ്റ ഏ​​ക​​ദി​​ന​​ത്തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് ന​​ട​​ത്തി​​യ ഇ​​ന്ത്യ​​ൻ ഇ​​ടം​​കൈ​​യ​​ൻ പേ​​സ​​ർ എ​​ന്ന നേ​​ട്ട​​ത്തി​​ൽ മു​​ൻ താ​​ര​​മാ​​യ സ​​ഹീ​​ർ ഖാ​​നൊ​​പ്പ​​മെ​​ത്തി ഖ​​ലീ​​ൽ.

2000ൽ ​​കെ​​നി​​യ​​ക്കെ​​തി​​രെ ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ 48 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് സ​​ഹീ​​ർ വീ​​ഴ്ത്തി. കു​​ട്ടി​​ക്കാ​​ലം മു​​ത​​ൽ ഖ​​ലീ​​ൽ സ​​ഹീ​​റി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​ണെ​​ന്ന​​തും ര​​സ​​ക​​രം. ബാ​​റ്റ്സ്മാ​​നാ​​യി ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച ഖ​​ലീ​​ൽ പി​​ന്നീ​​ട് ബൗ​​ളിം​​ഗി​​ലേ​​ക്ക് തി​​രി​​യു​​ക​​യാ​​യി​​രു​​ന്നു
ഇ​​ടം​​കൈ​​യ​​ൻ ബൗള​​ർ​​മാ​​രി​​ൽ അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം ദി​​ലീ​​പ് ദോ​​ഷി​​യു​​ടേ​​താ​​ണ്. 1980 ൽ ​​ഓ​​സ്ട്രേ​​ലി​​യയ്​​ക്കെ​​തി​​രേ 32 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ദി​​ലീ​​പ് വീ​​ഴ്ത്തി.

ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 286 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ഹോ​​ങ്കോം​​ഗ് എ​​ത്തു​​മെ​​ന്ന് ഒ​​രു ഘ​​ട്ട​​ത്തി​​ൽ തോ​​ന്നി. ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ നി​​സാ​​ക​​ത് ഖാ​​നും (92 റ​​ണ്‍​സ്) അ​​ൻ​​ഷു​​മാ​​ൻ റാ​​ത്തും (73 റ​​ണ്‍​സ്) ചേ​​ർ​​ന്ന് ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ 34.1 ഓ​​വ​​റി​​ൽ 174 റ​​ണ്‍​സ് ആ​​ണ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. എന്നാൽ, എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 259ൽ ​​ഹോ​​ങ്കോം​​ഗി​​ന്‍റെ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചു, ഇ​​ന്ത്യ​​ക്ക് 26 റ​​ണ്‍​സ് ജ​​യം.