ഡോണ്‍ ബോസ്കോയ്ക്കും ഗിരിദീപത്തിനും ജയം
10:47 PM Sep 19, 2018 | Deepika.com
ഇരിങ്ങാലക്കുട: മുപ്പത്തഞ്ചാമത് ഡോണ്‍ ബോസ്കോ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരങ്ങളിൽ ആതിഥേയരായ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയ്ക്കും കോട്ടയം ഗിരിദീപം ബഥനിക്കും ജയം. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഡോണ്‍ ബോസ്കോ ഇരിങ്ങാലക്കുട 61-40ന് കൊരട്ടി എംഎഎം എച്ച്എസ്എസിനെ കീഴടക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബഥനി 34-15ന് എംഎഎം എച്ച്എസ്എസ് കൊരട്ടിയെ പരാജയപ്പെടുത്തി.